Spread the love

കോഴിക്കോട് : വെള്ളയിൽ പുലിമുട്ടിനു സമീപം കണ്ടെത്തിയ നീലത്തിമിംഗലത്തിന്റെ ജഡം ബുധനാഴ്ച ഉച്ചകഴിഞ്ഞു കരയ്ക്കു കയറ്റി. ചൊവ്വാഴ്ച രാത്രിയാണു പുലിമുട്ടു ഭാഗത്തു ജഡം കല്ലിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. 15 മീറ്ററിലേറെ നീളമുണ്ട്. ഒരു മാസത്തിലേറെ പഴക്കമുണ്ടെന്നു കരുതുന്നു. പൂർണമായും അഴുകിയതിനാൽ പോസ്റ്റ്മോർട്ടം സാധ്യമല്ല. രാത്രി കടപ്പുറത്തു തന്നെ സംസ്കരിക്കുമെന്നു കോർപറേഷൻ അധികൃതർ പറ‍ഞ്ഞു. 3 ആഴ്ച മുൻപും സൗത്ത് ബീച്ചിൽ നീലത്തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയിരുന്നു. അഴുകിയതിനാൽ അന്നും പോസ്റ്റ്മോർട്ടം സാധ്യമായിരുന്നില്ല. തിമിംഗലങ്ങളുടെ മരണകാരണം വ്യക്തമായിട്ടില്ല.

Leave a Reply