കഴിഞ്ഞ 24 മണിക്കൂറിനിടെ 3,303 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 376 പേരിലാണ് പുതിയതായി വൈറസ് ബാധ കണ്ടെത്തിയത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.66% ആയി. രാജ്യത്ത് കോവിഡ് ഉയര്‍ത്തിയ വെല്ലുവിളി അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസനെതിരെ ജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ തുടര്‍ന്നും സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ‘എതാനും മാസങ്ങള്‍ക്ക് മുമ്പ് വരെ കോവിഡ് നമ്മളെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. നമ്മള്‍ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തി. ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചു. മൂന്നാം തരംഗത്തില്‍ ഒരു സംസ്ഥാനത്തും കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയുണ്ടായില്ല. ഇതിന് നമ്മുടെ വാക്‌സിനേഷന്‍ യജ്ഞം ഒരുപാട് സഹായകമായി’. പ്രധാനമന്ത്രി പറഞ്ഞു.