Spread the love
500 കോടിയിലധികം പേർ ജലക്ഷാമം നേരിടും: ഐക്യരാഷ്ട്രസബ്ജ.

ജനീവ: 2050-ഓടെ ലോകമെമ്പാടും 500 കോടിയിലധികം പേർ ജലക്ഷാമം നേരിടുമെന്ന് ഐക്യരാഷ്‌ട്രസഭ. 2018-ൽ 360 കോടി പേർക്ക് ജലക്ഷാമം അനുഭവിക്കേണ്ടി വന്നിരുന്നു. 2050-ഓടെ ഇതു 500 കോടി കടക്കുമെന്നാണ് ‘വാട്ടർ’ എന്ന റിപ്പോർട്ട് വ്യക്തമാകുന്നത്. വെള്ളപ്പൊക്കം, വരൾച്ച എന്നിവയുൾപ്പെടെ ജലവുമായി ബന്ധപ്പെട്ട പ്രകൃതിദുരന്തങ്ങൾ വർധിക്കും.

ചൂടു കൂടുന്നത് ആഗോളതലത്തിൽ വർഷകാലങ്ങളിൽ മാറ്റമുണ്ടാക്കുമെന്നും, . ഇത് ഭക്ഷ്യസുരക്ഷയെയും മനുഷ്യന്റെ ആരോഗ്യത്തെയും ബാധിക്കുമെന്നും ഡബ്ല്യു.എം.ഒ. സെക്രട്ടറി ജനറൽ പ്രൊഫ. പീറ്റെരി താലസ് പറഞ്ഞു.

2000-ത്തിനുശേഷം ജലവുമായി ബന്ധപ്പെട്ട പ്രകൃതിദുരന്തങ്ങളും, വരൾച്ചയും വലിയ തോതിൽ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വർഷത്തിനിടെ ഭൂഗർഭ ജലത്തിന്റെ അളവും പ്രതിവർഷം ഒരു സെൻറി മീറ്റർ എന്ന തോതിൽ കുറയുന്നുണ്ട്.

Leave a Reply