
അപൂര്‍വമായി ഉണ്ടാകുന്ന ഒരു കാഴ്ചയാണ് ഉടുമ്പും എരണ്ട പക്ഷിയും തമ്മില്‍ കടിപിടി കൂടുന്നത്. ഈ വര്‍ഷം കേരള സംസ്ഥാന വന്യജീവി വകുപ്പ് നടത്തിയ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി മത്സരത്തില്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയോട് കമ്പമുള്ള രതീഷ് രാജൻ എന്ന പൊലീസുകാരന്‍ എടുത്ത ഉടുമ്പും എരണ്ട പക്ഷിയും തമ്മിലുള്ള സംഘട്ടനത്തിന്റെ ചിത്രത്തിനായിരുന്നു പുരസ്കാരം ലഭിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കു വച്ച റീല്‍സ് ഇതുവരെ കണ്ടത് എട്ട് കോടിയിലധികം പേരാണ്.