Spread the love
സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം പേർ അതീവ ദരിദ്രർ

അറുപത്തിനാലായിരം കുടുംബങ്ങളിലെ ഒരു ലക്ഷത്തിലേറെ പേര്‍ അതീവ ദരിദ്രരെന്നാണ് കണക്ക്. ഭൂമിക്കും കിടപ്പാടത്തിനുമായി കാത്തിരിക്കുന്ന കുടുംബങ്ങളും നിരവധി. വയനാട്ടില്‍ മാത്രം 3210 ആദിവാസി കുടുംബങ്ങള്‍ ഭൂരഹിതർ. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ വാര്‍ഷിക ആഘോഷങ്ങള്‍ക്കിടെയാണ് കേരളത്തിലെ അതീവ ദരിദ്രരുടെ കണക്കു ചര്‍ച്ചയാകുന്നത്. മുന്നൂറോളം കുടുംബങ്ങൾ പട്ടയം ഇല്ലാതെ ആറളത്ത് കൂരകെട്ടി ജീവിക്കുമ്പോൾ ഇതേ ഫാമിൽ തന്നെ താമസിക്കാനാളില്ലാതെ ചിതലരിച്ച് നശിക്കുന്നത് നിർമ്മിതിയുടെ ഇരുന്നൂറിലേറെ വീടുകൾ ആണ്. കേരളത്തില്‍ അങ്ങോളമിങ്ങോളം ആദിവാസികള്‍, ദലിതര്‍, തീരദേശവാസികള്‍ തുടങ്ങി ദുര്‍ബല വിഭാഗങ്ങളുടെ ജീവിതം ഇങ്ങനെയാണ്. ഒരുപാട് പദ്ധതികള്‍ പ്രഖ്യാപിക്കുന്പോഴും ഭൂമി, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ വിവരശേഖരണം അനുസരിച്ച് കേരളത്തില്‍ 64006 കുടുംബങ്ങള്‍ അതീവ ദരിദ്രാവസ്ഥയിലാണ്. ഇതില്‍ 3021 കുടുംബങ്ങള്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാരാണ്. പട്ടിക ജാതി കുടുംബങ്ങളുടെ എണ്ണം 12763. തീരദേശ മേഖലയില്‍ 2737 കുടംബങ്ങളും അതിദരിദ്ര പട്ടികയിലുണ്ട്. അതിദാരിദ്ര്യത്തില്‍ കഴിയുന്ന മഹാഭൂരിപക്ഷവും ഭൂമിയോ വീടോ ഇല്ലാത്തവരും.

Leave a Reply