തൃശ്ശൂർ: മോട്ടോർ വാഹനവകുപ്പിന്റെ സെർവർ പണിമുടക്കിയതിനെത്തുടർന്ന് പ്രായോഗിക ഡ്രൈവിങ് പരീക്ഷാ അപേക്ഷകൾ അപ്രത്യക്ഷമായി.
2020 ഡിസംബർ മുതൽ 2021 ജൂലായ് 21 വരെയുള്ള അപേക്ഷകളാണ് നഷ്ടമായത്. ലൈസൻസിനായുള്ള അപേക്ഷകർ ഏറ്റവും കൂടുതൽ ഉള്ള സമയത്താണ് വിവരങ്ങളെല്ലാം അപ്രത്യക്ഷമായത്. ഇതിന് മോട്ടോർ വാഹനവകുപ്പ് പരിഹാരം കാണാത്തതിനാൽ രണ്ടുലക്ഷത്തിലധികംപേരുടെ ഡ്രൈവിങ് ലൈസൻസ് അനിശ്ചിതത്വത്തിലാണ്.
സെപ്റ്റംബർ 30-നുശേഷം പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്നാണ് മോട്ടോർ വാഹനവകുപ്പ് പറയുന്നു. ഒാരോ ശനിയാഴ്‌ചയും ഡ്രൈവിംഗ് ക്ഷമത പരീക്ഷ നടത്തുമെന്നും പറയുന്നു. ഒരുദിവസം പരമാവധി 90 പേർക്കാണ് ഒരു കേന്ദ്രത്തിൽ പരിശോധന നടത്താനാകുക. ലേണിങ് ലൈസൻസിന് ആറുമാസം കാലാവധി കഴയുമ്പോൾ 300 രൂപ ഫീസടച്ച് വീണ്ടും പുതുക്കണം. പരിശോധന വൈകുന്നതിനാൽ രണ്ട് ലക്ഷത്തോളം പേരാണ് പ്രതിസന്ധിയിൽ.