എറാണാകുളം-ഗുരുവായൂർ അണ്റിസേർവ്ഡ് എക്സ്പ്രസ് സ്പെഷൽ (06448) ബുധനാഴ്ച രാത്രി 7.50 നും തിരുവനന്തപുരം-പുനലൂർ (06640) ബുധനാഴ്ച വൈകുന്നേരം 5.05 നും സർവീസ് അംരഭിക്കും.
വ്യാഴാഴ്ച മുതൽ ഗുരുവായൂർ-എറണാകുളം (06439) രാവിലെ 6.50 നും എറണാകുളം-ആലപ്പുഴ (06449) രാവിലെ 7.20 നും ആലപ്പുഴ-എറണാകുളം (06452) വൈകുന്നേരം ആറിനും പുനലൂർ-തിരുവനന്തപരും (06639) രാവിലെ 6.30 നും സർവീസ് ആരംഭിക്കും.
വെള്ളിയാഴ്ച മുതൽ കോട്ടയം-കൊല്ലം (06431) പുലർച്ചെ 5.30 നും , കൊല്ലം-തിരുവനന്തപുരം (06425) ഉച്ചയ്ക്ക് 3.50 നും തിരുവനന്തപുരം-നാഗർകോവിൽ(06435) വൈകുന്നേരം ആറിനും സർവീസ് ആരംഭിക്കുമെന്നും റെയിൽവേ അറിയിച്ചു. എല്ലാ ട്രെയിനുകൾക്കും പത്ത് സെക്കൻഡ് ക്ലാസ് ജനറൽ കംപാർട്ട്മെന്റുകളുണ്ടാകും.
ഗുരുവായൂർ, എറണാകുളം ജംഗ്ഷൻ, കോട്ടയം, ചെങ്ങന്നൂർ, ആലപ്പുഴ, തിരുവനന്തപുരം, നാഗർകോവിൽ, കന്യാകുമാരി സ്റ്റേഷനുകളിലെ വിശ്രമ മുറികൾ വ്യാഴാഴ്ച മുതൽ കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ച് പ്രവർത്തിക്കും.