Spread the love

രണ്ടാം വരവിൽ കസറിയ നായികയാണ് തൃഷ. കോളിവുഡിൽ മാത്രമല്ല യഥാർത്ഥത്തിൽ തെന്നിന്ത്യ മൊത്തം താരത്തെ നെഞ്ചേറ്റുന്ന ഒരു സമയം കൂടിയാണ് ഇത്. മലയാളത്തിലും താരം ഈയടുത്ത് ടോവിനോയ്ക്കൊപ്പം അഭിനയിച്ചിരുന്നു. വിജയ് നായകനായെത്തിയ ലോകേഷ് കനകരാജൻ ചിത്രാം ലിയോയിലും പിന്നാലെ വന്ന താരത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രാം ഗോട്ടിലുമെല്ലാം തൃഷ ആയിരുന്നു നടി. മണിരത്നം സംവിധാനം ചെയ്ത പൊന്നിയൻ സെൽവൻ സീരീസുകളിലും താരം വലിയ ശ്രദ്ധ നേടിയിരുന്നു.

കോളിവുഡിൽ പരക്കുന്ന കഥകൾ പ്രകാരം ഒരു ഘട്ടത്തില്‍ വിവാഹം നിശ്ചയം കഴിഞ്ഞപ്പോൾ വരന്‍ തുടര്‍ന്ന് അഭിനയിക്കുവാന്‍ സമ്മതം നല്‍കില്ലെന്ന് പറ‍ഞ്ഞതിനാല്‍ ബന്ധം ഉപേക്ഷിച്ചയാളാണ് തൃഷ. പോലും കോളിവുഡില്‍ സംസാരമുണ്ടായിരുന്നു. അങ്ങനെയുള്ള താരമിപ്പോൾ സിനിമ വിടാന്‍ പോകുന്നുവെന്നാണ് ഇപ്പോള്‍ കോളിവുഡിലെ റിപ്പോർട്ട്. നിലവിൽ നടി അഭിനയിച്ച് വരുന്നത് സൂര്യ 45 ചിത്രത്തിലാണ്. അജിത്ത് നായകനായി എത്തുന്ന വിഡാമുയര്‍ച്ചി അടുത്ത മാസം ആദ്യം തിയേറ്ററുകളിൽ എത്തും.അജിത്തിനൊപ്പം തന്നെ അഭിനയിച്ച മറ്റൊരു ചിത്രമായ ഗുഡ് ബാഡ് അഗ്ലി, തുടർന്ന് മണിരത്‌നം സംവിധാനം ചെയ്ത തഗ് ലൈഫ്, ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന മാസാണി അമ്മൻ, തെലുങ്കിൽ ചിരഞ്ജീവിക്ക് ജോടിയായി വിശ്വഭംര തുടങ്ങി അര ഡസൻ സിനിമകളിലേറെ തൃഷ അഭിനയിച്ചതും അഭിനയിക്കാനുമായി ബാക്കിയുള്ളപ്പോഴാണ് താരം സിനിമ ഉപേക്ഷിക്കാൻ പോകുന്നുവെന്ന വാർത്ത.

ഇക്കാര്യം അടുത്തിടെ ഒരു അഭിമുഖത്തിൽ ഇത് വെളിപ്പെടുത്തിയത് തമിഴ് സിനിമ കോളമിസ്റ്റ് ആനന്ദന്‍ ആണ്. ഇതിനെ കുറിച്ച് സംസാരിച്ച അദ്ദേഹം തൃഷ സിനിമയിൽ അഭിനയിച്ച് ബോറടിച്ചു പോയതും, മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതിനാലും സിനിമ വിടുന്നു എന്നാണ് പറഞ്ഞത്. ഇപ്പോള്‍ തീര്‍ക്കുന്ന പ്രൊജക്ടുകള്‍ക്ക് അപ്പുറം തൃഷ പുതിയ കഥകള്‍ കേള്‍ക്കുന്നില്ലെന്നാണ് വിവരം.

അതേ സമയം തൃഷ തന്റെ സിനിമ വിടാനുള്ള തീരുമാനം അമ്മയോട് പറഞ്ഞപ്പോൾ, അമ്മ അതിന് സമ്മതിച്ചില്ലത്രേ. ഈ വിഷയം ഇരുവരും തമ്മിൽ വാഗ്വാദത്തിലേക്ക് വഴിമാറിയെന്നും ആനന്ദന്‍ പറയുന്നു. എന്നാല്‍ തൃഷ സിനിമ വിടാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ആനന്ദന്‍ പറയുന്നു.

അതേസമയം ദളപതി 69ഓടെ സിനിമ ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ് വിജയ്. ഇതും തൃഷയുടെ പിന്മാറ്റവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് ആരാധകർ തിരക്കുന്നത്.

Leave a Reply