Spread the love

കുറ്റിപ്പുറത്ത് അമ്മയും കുഞ്ഞും തീ കൊളുത്തി മരിച്ച നിലയിൽ

മലപ്പുറം: കുറ്റിപ്പുറം ഐങ്കലത്ത് സ്ത്രീയെയും കുട്ടിയെയും തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.സുഹൈല നസ്‌റിൻ(19), എട്ടു മാസം പ്രായമായ ഫാത്തിമ ഷഹ്‌റ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

19 കാരിയും എട്ടുമാസം പ്രായമുള്ള കുട്ടിയും കിടപ്പുമുറിയില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ജീവനൊടുക്കിയത് മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയാണ്.മരണത്തിൽ ദുരൂഹതയുണ്ടെന്ന് യുവതിയുടെ ബന്ധുക്കള്‍, ഗാര്‍ഹിക പീഡനത്തിന് ഇരയായെന്ന് പരാതി. ഭര്‍തൃമാതാവിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Leave a Reply