കണ്ണൂർ മട്ടന്നൂരിലെ കാനാട് മാതാവും കുഞ്ഞും തീപ്പൊള്ളലേറ്റു മരിച്ചു. കാനാട് നിമിഷ നിവാസിൽ നിഷാദിന്റെ ഭാര്യ ഇരുപത്തിനാലുകാരിയായ കെ ജിജിന , നാല് വയസ്സുകാരി മകൾ അൻവിക എന്നിവരാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ ഇരുവരെയും ഗുരുതരമായി തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.
മുറിയ്ക്കുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട് വീട്ടുകാർ ചവിട്ടി തുറന്നപ്പോഴാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടത്. ജിജിനയുടെ ഭർത്താവ് വിദേശത്താണ്. ഉടൻ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എന്താണ് മരണ കാരണമെന്ന് മനസ്സിലായിട്ടില്ല. മൃതദേഹം പോസ്റ്റുമാർട്ടത്തിനുശേഷം സംസ്ക്കരിക്കും