കോട്ടയം∙ ട്രെയിനിടിച്ച് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. കോട്ടയം അടിച്ചിറയിലാണ് സംഭവം. അതിഥി തൊഴിലാളിയായ അമ്മയും കുഞ്ഞുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. രാവിലെ 10.50നായിരുന്നു സംഭവം.
കാരിത്താസ് മേൽപ്പാലത്തിനു അടുത്ത് വച്ചാണ് ഇവരെ ട്രെയിൻ ഇടിച്ചത്. ഇതര സംസ്ഥാനക്കാരായ അമ്മയും അഞ്ച് വയസ്സ് തോന്നിക്കുന്ന കുഞ്ഞുമാണ് മരിച്ചത്. തിരുവനന്തപുരം – ഹൈദരാബാദ് ശബരി എക്സ്പ്രസാണ് ഇരുവരെയും ഇടിച്ചതെന്നാണ് അറിയിപ്പ്.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസും ആർപിഎഫും ചേർന്ന് മേൽനടപടികൾ സ്വീകരിച്ചു. കോട്ടയത്തുനിന്ന് അഗ്‌നിരക്ഷാ സേനയെത്തി മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.