മലപ്പുറം∙ 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്നു കൊലപ്പെടുത്തി. തിരൂരിലാണു സംഭവം. തമിഴ്നാട് സ്വദേശികളായ പ്രതികൾ പിടിയിലായി. മൂന്നു മാസം മുൻപാണു കൊലപാതകം നടത്തിയതെന്നാണു പൊലീസ് നിഗമനം. യുവതി ഭർത്താവിനെ ഉപേക്ഷിച്ച് മൂന്നു മാസം മുൻപാണ് തിരൂരിലെത്തിയത്.
കഴിഞ്ഞ ദിവസം ബന്ധുക്കളിലൊരാൾ ഇവരെ യാദൃശ്ചികമായി കണ്ടതോടെയാണു സംഭവം അറിയുന്നത്. കുട്ടി ഇവരുടെ കൂടെയില്ലാത്തതിനാൽ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രതികളെ തിരൂർ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നു. കൊലപാതകത്തിൽ യുവതിയുടെ കാമുകന്റെ പിതാവിനും മാതാവിനും പങ്കുണ്ടെന്നു പൊലീസ് സംശയിക്കുന്നു. ഇവരെ അറസ്റ്റ് ചെയ്തിരുന്നു.