Spread the love

തൊടുപുഴ ∙ ഇടുക്കിയിൽ പിഞ്ചുകുഞ്ഞിനെ കൊന്ന ശേഷം അമ്മ ജീവനൊടുക്കി. തോപ്രാംകുടി സ്കൂൾ സിറ്റി പെരുക്കൻകവല പുത്തൻപുരയ്ക്കൽ കുഞ്ഞേട്ടന്റെ ഇളയ മകൾ ഡീനു (35) ആണ് കുഞ്ഞിനെ കൊന്നു ജീവനൊടുക്കിയത്. കഴിഞ്ഞദിവസം രാത്രിയിൽ 5 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയശേഷമാണു ഡീനു ജീവനൊടുക്കിയതെന്നു പൊലീസ് അറിയിച്ചു. ഡീനുവിന്റെ ഭർത്താവ് ഇരട്ടയാർ നാലുമുക്ക് പുന്നപ്ലാക്കൽ ജസ്റ്റിൻ 3 മാസം മുൻപു അത്മഹത്യ ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Leave a Reply