യുവതിയും ആറുമാസം പ്രായമുള്ള കൈക്കുഞ്ഞും ഫ്ലാറ്റിന് മുകളില്‍നിന്ന് താഴേക്ക് വീണു. മാതാവ് മരിച്ചു. നിസ്സാര പരിേക്കറ്റ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടവ മദ്റസ മുക്കില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് സമീപത്തെ നൂര്‍ജലാല്‍ െറസിഡന്‍സിയില്‍ താമസിക്കുന്ന ഇടവ സ്വദേശി മുക്താറിെന്റയും സീനത്തിെന്റയും മകളും ദുബൈയില്‍ പ്രവാസിയായ അബു ഫാസലിെന്റ ഭാര്യയുമായ നിമ (25) ആണ് മരിച്ചത്. കൈക്കുഞ്ഞ് മകള്‍ നിഫയാണ് രക്ഷപ്പെട്ടത്.
വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. കുഞ്ഞിനെ കളിപ്പിക്കുന്നതിനായാണ് നിമ ഫ്ലാറ്റിെന്റ മൂന്നാം നിലയുടെ മുകളില്‍ കയറിയത്. കുഞ്ഞ് ഗ്രില്ലിനിടയിലൂടെ വഴുതി താഴേക്ക് വീണതുകണ്ട് ഭയന്നു നിലവിളിച്ച നിമ കുഞ്ഞിനെ രക്ഷിക്കാനായി താഴേക്ക് ചാടുകയായിരുന്നു. രണ്ട് കെട്ടിടങ്ങള്‍ക്കിടയിലൂടെ താഴേക്ക് വീണ നിമയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു.
കെട്ടിടങ്ങള്‍ക്കിടയിലെ തറയില്‍ കൂട്ടിയിട്ടിരുന്ന പഴയ തുണികള്‍ക്കും തെര്‍മോകോളിനും മുകളിലേക്ക് വീണ കുഞ്ഞിന് നിസ്സാര പരിക്കേറ്റു. നിലവിളി കേട്ട് ഓടിയെത്തിയ അടുത്ത കടകളിലെ ജീവനക്കാര്‍ ഇവരെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലെത്തിെച്ചങ്കിലും നിമ മരിച്ചു. നിമയുടെ മാതാവ് സീനത്തും സഹോദരി സുല്‍ത്താനയും സംഭവസമയം ഫ്ലാറ്റിനുള്ളിലുണ്ടായിരുന്നു. അയിരൂര്‍ പൊലീസ് തുടര്‍നടപടി സ്വീകരിച്ചു