Spread the love
മദർതെരേസ സ്കോളർഷിപ്പ് : അപേക്ഷ 26 11 2021 വരെ

നഴ്സിംഗ് ഡിപ്ലോമ/ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുളള സ്കോളർഷിപ്പ്

സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ നഴ്സിംഗ് ഡിപ്ലോമ/ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മദർതെരേസ സ്കോളർഷിപ്പ് ജനസംഖ്യാനുപാതികമായി നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു

⭕️കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് 15,000/- രൂപയാണ് സ്കോളർഷിപ്പ്.
⭕️സർക്കാർ അംഗീകൃത സെൽഫ് ഫിനാൻസിങ് നേഴ്സിങ് കോളേജു കളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.
⭕️ സ്റ്റേറ്റ് മെറിറ്റ് ക്വാട്ടയിലാണ് പ്രവേശനം നേടിയതെന്നു തെളിയിക്കുന്നതിന് അലോട്ട്മെന്റ് മെമ്മോയോ സ്ഥാപനമേധാവിയുടെ സർട്ടിഫിക്കറ്റോ ഹാജരാക്കേണ്ടതാണ്.

⚠️ പ്ലസ് ടു പരീക്ഷയിൽ 45% മാർക്ക് നേടിയിരിക്കണം.
⚠️ ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും.

? കോഴ്സ് ആരംഭിച്ചവർക്കും രണ്ടാം വർഷം പഠിക്കുന്നവർക്കും സ്കോളർഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്.
? ഒറ്റത്തവണ മാത്രമേ സ്കോളർഷിപ്പ് ലഭിക്കുകയുള്ളൂ.
? കഴിഞ്ഞ വർഷം കോളർഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവർ ഈ വർഷം അപേക്ഷി ക്കേണ്ടതില്ല.

⭕️ 50% സ്കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
⭕️ നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികൾക്കും സ്കോളർഷിപ്പ് നൽകുന്നതാണ്.
⭕️ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.

⭕️ അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

?️ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
?️ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 26 11 2021

കൂടുതൽ വിവരങ്ങൾക്ക്
0471 2302090
0471 2300524

ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ
https://wefionline.in/kmwd/
dcescholarship.kerala.gov.in/dmw/

Leave a Reply