
ഏലംകുളം:
13 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു. മലപ്പുറം പെരിന്തല്‍മണ്ണയ്ക്ക് അടുത്ത് ഏലംകുളം പാലത്തോളിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പുഴയില്‍ വീണ കുഞ്ഞിനെ കണ്ടെത്താനായി നാട്ടുകാരും ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് തെരച്ചില്‍ ആരംഭിച്ചു. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.