മോട്ടോര്‍ ക്യാബ് വാഹനങ്ങളുടെ നികുതി തീയതി നീട്ടി…
2021 ഏപ്രിലിലെ സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം 10 വര്‍ഷത്തെ നികുതി തവണകളായി അടയ്ക്കാന്‍ അനുവാദം ലഭിച്ച മോട്ടോര്‍ ക്യാബ് വാഹനങ്ങളുടെ കുടിശികയുള്ള 3 ദ്വൈമാസ തവണകള്‍ അടയ്ക്കേണ്ട തീയതി നവംബര്‍ 10 വരെ നീട്ടി. 15 വര്‍ഷത്തെ ഒറ്റത്തവണ നികുതിയ്ക്ക് പകരം 5 വര്‍ഷത്തെ നികുതി അടച്ചവര്‍ക്ക് ബാക്കി 10 വര്‍ഷത്തെ നികുതിയ്ക്ക് 10 ദ്വൈമാസ തവണകളാണ് അനുവദിച്ചിരുന്നത്. ആദ്യ ഗഡു മെയ് 10 ന് മുന്‍പ് അടയ്ക്കാനും തുടര്‍ന്നുള്ളവയ്ക്ക് 9 ദ്വൈമാസ തവണകളും നിഷ്കര്‍ഷിച്ചിരുന്നു. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ മെയ് മുതല്‍ സംസ്ഥാനത്ത് ഭാഗിക ലോക്ഡൗണ്‍ ആയിരുന്നതിനാല്‍ നികുതി അടയ്ക്കുവാന്‍ വാഹന ഉടമകള്‍ക്ക് ബുദ്ധിമുട്ട് നേരിടുകയും പല വാഹനങ്ങളും ബ്ലാക്ക് ലിസ്റ്റില്‍പ്പെട്ട് നിരത്തിലിറക്കാനാവാത്ത അവസ്ഥയിലാകുകയും ചെയ്തു. ഇത് സംബന്ധിച്ച് നിരവധി വാഹന ഉടമകളുടെ പരാതി പരിഗണിച്ചാണ് തീയതി നീട്ടി നല്‍കിയത്.
തുര്‍ന്നുള്ള തവണകള്‍ കൃത്യമായി അടയ്ക്കണം…