മണ്ണാർക്കാട്: വിദ്യാര്‍ത്ഥികളെ കയറ്റാതിരുന്ന എട്ട് സ്വകാര്യ ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തിലായിരുന്നു മണ്ണാർക്കാട് വച്ച് പരിശോധന നടത്തിയത്.
ബസുകളില്‍ വിദ്യാര്‍ത്ഥികളെ കയറ്റുന്നില്ലെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
നേരത്തെ സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് ഒരു പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവവും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പരിശോധന നടത്തിയത്.
കോഴിക്കോട് – പാലക്കാട്, പാലക്കാട് – മണ്ണാര്‍ക്കാട്, കാഞ്ഞിരപ്പുഴ തുടങ്ങി വിവിധ റൂട്ടുകളില്‍ ഓടുന്ന എട്ട് ബസുകളുടെ ഫിറ്റ്‌നസ് ആണ് റദ്ദാക്കിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.