Spread the love
48 മണിക്കൂര്‍ പൊതുപണിമുടക്കിൽ മോട്ടർ തൊഴിലാളികളും വാഹനങ്ങൾ ഓടില്ല

മാർച്ച് 28, 29 തീയതികളിൽ 48 മണിക്കൂർ പൊതുപണിമുടക്കിൽ മോട്ടർ മേഖലയിലെ തൊഴിലാളികളും പണിമുടക്കുന്നതോടെ വാഹനങ്ങൾ ഓടില്ലെന്നു ട്രേഡ് യൂണിയൻ സംയുക്ത സമിതി അറിയിച്ചു. മാർച്ച് 28 രാവിലെ 6 മണി മുതൽ മാർച്ച് 30 രാവിലെ 6 മണി വരെയാണ് പണിമുടക്ക്.
ആശുപത്രി, ആംബുലൻസ്, മരുന്നുകടകൾ, പാൽ, പത്രം, ഫയർ ആന്റ് റസ്ക്യു പോലുള്ള ആവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കി. വ്യാപാര, വാണിജ്യ സ്ഥാപനങ്ങളിൽ തൊഴിൽ ചെയ്യുന്നവർ പണിമുടക്കുന്നതോടെ കടകമ്പോളങ്ങൾ പൂർണമായി അടഞ്ഞു
കിടക്കും. കർഷകസംഘടനകൾ, കർഷകത്തൊഴിലാളി സംഘടനകളും കേന്ദ്ര-സംസ്ഥാന സർവീസ് സംഘടനകളും അധ്യാപകസംഘടനകളും, ബിഎസ്എൻഎൽ, എൽഐസി, ബാങ്ക്
ജീവനക്കാരുടെ സംഘടനകൾ, തുറമുഖ
തൊഴിലാളികൾ തുടങ്ങിയവർ
പണിമുടക്കിൽ പങ്കുചേരും.
തൊഴിലാളിവിരുദ്ധ ലേബർകോഡുകൾ
പിൻവലിക്കുക, അവശ്യ പ്രതിരോധ സേവനനിയമം റദ്ദാക്കുക, കർഷകരുടെ 6 ആവശ്യങ്ങൾ അടങ്ങിയ അവകാശ പ്രതിക ഉടൻ അംഗീകരിക്കുക അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

Leave a Reply