Spread the love

അരൂർ∙എറണാകുളം ആലപ്പുഴ ജില്ല അതിർത്തിയിലെ 2 പാലങ്ങളും ഇരുട്ടിലായി. അരൂർ–കുമ്പളം പാലങ്ങളിൽ നിലവിലുണ്ടായിരുന്ന വിളക്കു കാലുകളെല്ലാം ഊരിമാറ്റിയിട്ട് 2 മാസത്തിനു മേലെ ആയി .ദേശീയപാത അതോറിറ്റിയുടെ നിർദേശ പ്രകാരമാണു വിളക്കു കാലുകൾ നീക്കം ചെയ്തത് എന്ന് പറയുന്നു. 2 പാലങ്ങളും ഇരുട്ടിലായതോടെ അർധ രാത്രിക്കു ശേഷം വാഹനയാത്രികർ ഭയപ്പാടിലാണു കടന്നു പോകുന്നത്.ഒരു കിലോമീറ്റർ ദൈർഘ്യമുള്ള പാലങ്ങളാണിത്.

ജില്ലാ അതിർത്തിയിലെ പാലങ്ങളിൽ വിളക്കുകൾ സ്ഥാപിക്കാത്തത് അധികൃതരുടെ ശ്രദ്ധയില്ലായ്മയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.നേരത്തേ ചില പരസ്യ കമ്പനികളാണു വിളക്കു കാലുകൾ സ്ഥാപിച്ചിരുന്നത്. എന്നാൽ ദേശീയപാത അധികൃതർ പരസ്യ ബോർഡുകളെല്ലാം നീക്കം ചെയ്തിരുന്നു.നിലവിൽ ജില്ലാ അതിർത്തിയിലെ മുഴുവൻ പാലങ്ങളും ഇരുട്ടിലാണ്. എഴുപുന്ന–കുമ്പളങ്ങി, അരൂർ–അരൂക്കുറ്റി എന്നിവയാണ് മറ്റു പാലങ്ങൾ.അ‍ടിയന്തരമായി അരൂർ–കുമ്പളം പാലങ്ങളിൽ വിളക്കുകൾ സ്ഥാപിക്കാൻ നടപടി ഉണ്ടാകണം.

Leave a Reply