Spread the love

ബേസിൽ ജോസഫും സജിൻ ഗോപുവും പ്രധാനകഥാപാത്രങ്ങളായെത്തി തിയേറ്ററുകളിൽ വിജയം നേടിയ ചിത്രമാണ് ‘പൊൻമാൻ’. മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടിയ പൊൻമാനിലെ ബേസിലിന്റെ കഥാപാത്രവും കൈയ്യടി നേടിയിരുന്നു. ജനുവരി 30ന് റിലീസിനെത്തിയ ചിത്രം ഇപ്പോൾ ഒടിടിയിലൂടെ സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്.

ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിനായി തിരക്കഥ എഴുതിയത് ജി. ആർ ഇന്ദു ഗോപനാണ്. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് പൊൻമാൻ ഒരുക്കിയിരിക്കുന്നത്. ജി. ആർ ഇന്ദുഗോപനും ജസ്റ്റിൻ മാത്യുവും ചേർന്നാണ് തിരക്കഥയും സംഭാഷണവും. ജിയോഹോട്സ്റ്റാറിലൂടെയാണ് പൊൻമാൻ ഒടിടിയിലെത്തുന്നത്. മാർച്ച് 14 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

പ്രശസ്ത പ്രൊഡക്ഷൻ ഡിസൈനറായിരുന്ന ജോതിഷ് ശങ്കർ ആധ്യമായി സംവിധായകനയി അരങ്ങേറ്റം കുറിച്ച ചിത്രംകൂടിയായിരുന്നു പൊൻമാൻ. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിതാണ് ചിത്രത്തിൽ നിർമ്മാണം. ലിജിമോൾ ജോസ്, ആനന്ദ് മന്മഥൻ, ദീപക് പറമ്പോൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Leave a Reply