ഉലകനായകന്‍ കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ടൈറ്റില്‍ പുറത്തുവിട്ടു. വിക്രം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസറായിട്ടാണ് പുറത്തുവിട്ടത്.
കമലഹാസന്റെ 66ാം പിറന്നാളോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം. കമലിന്റെ 232ാം ചിത്രമായിട്ടാണ് ലോകേഷ് പുതിയ സിനിമ പ്രഖ്യാപിച്ചത്.കമലിനെ നായകനാക്കി ലോകേഷിന്റെ ഗ്യാംങ്സ്റ്റര്‍ മൂവിയായിരിക്കും വിക്രം എന്നാണ് വിലയിരുത്തുന്നത്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യുമെന്നാണ് സൂചന. നേരത്തെ ഇന്ത്യന്‍ രണ്ടാം ഭാഗത്തോടെ കമല്‍ഹാസന്‍ അഭിനയം നിര്‍ത്തുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.മാസ്റ്ററാണ് ലോകേഷ് സംവിധാനം ചെയ്ത അവസാന ചിത്രം. ചിത്രം കഴിഞ്ഞ മാര്‍ച്ചില്‍ റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ റിലീസ് മാറ്റുകയായിരുന്നു.