നിരവധി സീരിയലുകളിലൂടെ കുടുംബപ്രേക്ഷകരുടെ മനം കവര്‍ന്ന നടി മൃദുല വിജയ് വിവാഹിതയാകുന്നു. വരനും സീരിയല്‍ താരമാണ്.. മഴവില്‍ മനോരയിലെ മഞ്ഞില്‍ വിരിഞ്ഞ പൂവ് പരമ്പരയിലൂടെ ശ്രദ്ധ നേടിയ നടന്‍ യുവകൃഷ്ണനാണ് മൃദുലയ്ക്ക് താലി ചാര്‍ത്തുന്നത്. ഇവരുടെ വിവാഹനിശ്ചയം ഡിസംബര്‍ 23 ബുധനാഴ്ച തിരുവനന്തപുരത്ത് വെച്ചു നടക്കും. ഇരുവരുടെയും പൊതു സുഹൃത്ത് വഴി വന്ന ആലോചനയാണ് വിവാഹത്തിന് വഴി മാറുന്നത്.
2015 മുതല്‍ സീരിയല്‍ അഭിനയത്തില്‍ സജീവമായ മൃദുല വിജയ് പ്രേക്ഷകരുടെ പ്രിയ താരമാണ്. നിരവധി സീരിയലുകളില്‍ നായികയായി തിളങ്ങിയ താരമാണ് മൃദുല. തിരുവനന്തപുരം സ്വദേശിയായ മൃദുലയുടെ അച്ഛനമ്മമാര്‍ വിജയകുമാറും റാണിയുമാണ. ഏക സഹോദരി പാര്‍വ്വതി. സംഗീത-നൃത്ത അദ്ധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനിയും നന്ദിതയുമാണ് ചേച്ചിമാര്‍.