
യുപിയിലെ ജയിലുകളിൽ മഹാമൃത്യുഞ്ജയ ജപവും ഗായത്രീ മന്ത്രവും കേൾപ്പിക്കുമെന്ന് ജയിൽ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം. സനാതന രാജ്യമാണ് ഭാരതം. മന്ത്രവും പ്രാർഥനയും ആത്മീയ കഥകകളും പാരായണം ചെയ്യുന്നത് അന്തരീക്ഷത്തെ ശുദ്ധീകരിക്കുമെന്ന് വിശ്വസിക്കുന്നു. മന്ത്രങ്ങൾ ജയിലുകളിൽ കേൾപ്പിക്കുന്നത് തടവുകാരുടെ മാനസിക സമാധാനത്തിനായി ഉപകരിക്കും. തടവുകാരുടെ ആത്മീയ സൗഖ്യത്തിനും സഹായിക്കും. അവരെ മികച്ച പൗരന്മാരാക്കാൻ സഹായിക്കും. ജയിൽ പരിസരത്ത് സന്യാസിമാരുടെയും ആത്മീയ നേതാക്കളുടെയും പ്രഭാഷണങ്ങൾ കേൾപ്പിക്കാനും പദ്ധതിയുണ്ട്’- മന്ത്രി പറഞ്ഞു. ജയിൽ വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ രജിസ്റ്റർ ചെയ്യുന്നതിന് ടോൾ ഫ്രീ നമ്പർ നൽകാനും നിർദേശമുണ്ട്. ഓഫ്‌ലൈൻ സംവിധാനം ക്രമേണ അവസാനിപ്പിച്ച് മീറ്റിംഗുകൾ ഓൺലൈനാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.