നടി മൃദുല മുരളി വിവാഹിതയായി. നിതിന്‍ വിജയനാണ് മൃദുലയുടെ നായകന്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
കഴിഞ്ഞ ഡിസംബറിലാണ് ഇവരുടെയും വിവാഹ നിശ്ചയം നടന്നത്. അവതാരികയായ മൃദുല 2009ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം റെഡ് ചില്ലീസിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് ചുവട് വെക്കുന്നത്. എല്‍സമ്മ എന്ന ആണ്‍കുട്ടി, 10.30 എഎം ലോക്കല്‍ കോള്‍ തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ അയാള്‍ ഞാനല്ല എന്ന സിനിമയാണ് അവസാനമായി പുറത്തിറങ്ങിയ മൃദുലയുടെ ചിത്രം.