Spread the love
മുലായത്തിൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

സമാജ്‌വാദി പാർട്ടി സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന്റെ നില ഗുരുതരമായി തുടരുന്നു. ജീവന് രക്ഷാ മരുന്നുകളുടെ സഹായത്തോടെ അദ്ദേഹം ഇപ്പോഴും ക്രിട്ടിക്കൽ കെയർ യൂണീറ്റിലാണെന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രി വെള്ളിയാഴ്ച പുറത്തിറക്കിയ ആരോഗ്യ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. എന്നാൽ സ്ഥിതിയിൽ പുരോഗതിയുണ്ടാകാത്തതിനെ തുടർന്ന് സിസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

Leave a Reply