സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവ് അതീവ ഗുരുതരാവസ്ഥയിൽ. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹമുള്ളത്. നില വഷളായതോടെ ഇന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. 82 കാരനായ ഇദ്ദേഹം അനാരോഗ്യത്തെ തുടർന്ന് ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലാണ്.