Spread the love
മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; സെക്കന്‍ഡില്‍ 22,000 ലീറ്റര്‍ വെള്ളം പുറത്തേക്ക്‌

ജലനിരപ്പുയര്‍ന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. മൂന്നും നാലും ഷട്ടറുകള്‍ ഉയര്‍ത്തി. സെക്കന്‍ഡില്‍ 22,000 ലീറ്റര്‍ ജലമാണ് പുറത്തേക്കൊഴുകുന്നത്. ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 141 അടിയിലെത്തിയതോടെയാണ്. ഇടുക്കി അണക്കെട്ട് രാവിലെ പത്തിന് തുറക്കും. ചെറുതോണിയിലെ ഒരുഷട്ടര്‍ 40 സെന്റീമീറ്ററാണ് ഉയര്‍ത്തുക. സെക്കന്‍ഡില്‍ നാല്‍പ്പതിനായിരം ലീറ്റര്‍ വെളളം ഒഴുക്കിവിടും. 2399.40 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. പെരിയാര്‍ തീരത്തും ചെറുതോണിയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കി കല്ലാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതം ഇന്നലെ രാത്രി തുറന്നു. കല്ലാര്‍ പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply