Spread the love

മുല്ലപ്പെരിയാർ ഡാം തുറക്കുന്നു. ജാഗ്രതാ നിർദ്ദേശം.

മുല്ലപ്പെരിയാര്‍ ഡാം 29 ന് തുറക്കും

ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് 29ന് രാവിലെ ഏഴു മണിക്ക് തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചു. ഡാം തുറക്കുന്നതിന് മുന്‍പായുള്ള മുന്നൊരുക്കങ്ങള്‍ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 3800 ഘനയടിയാണ് ഇപ്പോള്‍ ഒഴുകിയെത്തുന്ന ജലം. 2300 ഘനയടി ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്.

നാളെ രാവിലെ മുതല്‍ ഉച്ചഭാഷിണിയിലൂടെ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കും. ജലം ഒഴുകുന്ന പാതയുടെ ഇരു വശങ്ങളിലും താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദ്ദേശം അനുസരിച്ച് മാറി താമസിക്കുവാന്‍ തയ്യാറാവണമെന്നും നിർദ്ദേശം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ജില്ലയില്‍ പ്രവര്‍ത്തിക്കും. (1077, 04862 233111, 04862 233130, 9383463036, 7034447100)

Leave a Reply