
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. ഡാമിലെ ജലനിരപ്പ് റൂള്‍ കര്‍വ് പരിധിയായ 137.5 അടിയിലേക്ക് എത്തിയ സാഹചര്യത്തില്‍ മൂന്ന് ഷട്ടറുകളാണ് തുറന്നത്.
ഷട്ടറുകള്‍ തുറക്കുമെന്ന് തെന്ന് തമിഴ്നാട് അറിയിച്ചതായി മന്ത്രി റോഷിന്‍ അഗസ്റ്റില്‍ നേരത്തെ പറഞ്ഞിരുന്നു.
‘വി2,വി3,വി4 ഷട്ടറുകളാണ് തുറന്നത്. 30 സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. ആദ്യമണിക്കൂറില്‍ സെക്കന്‍ഡില്‍ 534 ഘന അടി വെള്ളം പുറത്തേക്കൊഴുക്കുക.രണ്ടുമണിക്കൂറിന് ശേഷം 1000 ഘനയടി വരെ ഉയര്‍ത്തും.ഇതിന് ശേഷം ഏതെങ്കിലും രീതിയില്‍ കൂടുതല്‍ വെള്ളം ഒഴുക്കിവിടുന്നുണ്ടെങ്കില്‍ കൂടിയാലോചിച്ച ശേഷമേ ചെയ്യൂ എന്നും തമിഴ്നാട് അറിയിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ അധികജലം ഒഴുക്കുന്നത് ഒഴിവാക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ആശങ്കപ്പെടാനില്ലെന്നും നേരത്തെ മന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം, മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം കൊണ്ട് പോകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കത്തയച്ചു.