Spread the love
മുല്ലപെരിയാർ; ഇന്ന് ഉന്നതതല യോഗം

കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നത് ആശങ്കയായി തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ന് കേരള-തമിഴ്നാട് സര്‍ക്കാരുകളുടെ ഉന്നതതല യോഗം ചേരും. വൈകിട്ട് മൂന്ന് മണിക്കാണ് യോഗം.നിലവിലെ സ്ഥിതി ചർച്ച ചെയ്യാൻ ഉന്നതതല അടിയന്തര യോഗം ഓൺലൈനായി നടക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

ഇതിന് പുറമെ ഇടുക്കി വണ്ടിപ്പെരിയാറില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ രാവിലെ 11 മണിക്കും യോഗം ചേരും. കനത്ത മഴയ്ക്ക് ശമനം വന്നതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ജലനിരപ്പ് 137.55 അടിയായി ഉയര്‍ന്നു. ഇന്നലെ വൈകിട്ട് മഴ കനത്തതോടെ തമിഴ്നാട് കൊണ്ടുപോകുന്നതിനെക്കാൾ നാല് ഇരട്ടിയോളം വെള്ളമാണ് ഒഴുകിയെത്തിയത്.

പുതിയ അണക്കെട്ടു നിർമിക്കുക ‍എന്നതു തന്നെയാണു പ്രശ്നപരിഹാര മാർഗം. അതാണു സർക്കാരിന്റെ തീരുമാനം. നിലവിലുള്ള കരാറിൽ മാറ്റം വരുത്താതെ തന്നെ തമിഴ്നാടിനു വെള്ളം നൽകാൻ കേരളം തയാറാണ്– റോഷി പറഞ്ഞു.

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടു മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട

Leave a Reply