Spread the love
മുല്ലപ്പെരിയാറിന് ബലക്ഷയം: യുഎൻ റിപ്പോർട്ട് പുറത്ത്.

തിരുവനന്തപുരം ∙ മുല്ലപ്പെരിയാർ അണക്കെട്ടിനു ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകർച്ചാസാധ്യത തള്ളിക്കളയാനാകില്ലെന്നും ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട്. അണക്കെട്ട് ഭൂചലന സാധ്യതാ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ഇടയ്ക്കിടെ ഭൂചലനങ്ങളുണ്ടാകുന്നുണ്ട്. കഴിഞ്ഞ ജൂലൈയിൽ വള്ളക്കടവിൽ 2.3 തീവ്രതയുള്ള ഭൂചലനമുണ്ടായിരുന്നു. 125 വർഷം മുൻപ് നിർമാണത്തിന് ഉപയോഗിച്ച സാങ്കേതികവിദ്യ കാലഹരണപ്പെട്ടതാണ്. അണക്കെട്ടു തകർന്നാൽ കേരളത്തിലെ 35 ലക്ഷം പേരെ ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 1895ൽ അണക്കെട്ട് നിർമിക്കുമ്പോൾ 50 വർഷത്തെ ആയുസ്സാണ് നിശ്ചയിച്ചിരുന്നത്. ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിൽ തുടർച്ചയായുണ്ടാകുന്ന അതിതീവ്ര മഴയും മിന്നൽപ്രളയവും ഉരുൾപൊട്ടലും മൂലം മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള അണക്കെട്ടുകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക നിലനിൽക്കുകയാണ്. അണക്കെട്ടിന്റെ ബലക്ഷയത്തെത്തുടർന്ന് ഡീ കമ്മിഷൻ ചെയ്യാൻ നീക്കം നടന്നിരുന്നെങ്കിലും അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളവും തമിഴ്നാടുമായുള്ള തർക്കവും നിയമപോരാട്ടവും തുടരുകയാണ്.

Leave a Reply