പിണറായി വിജയന്‍ അധികാരത്തില്‍ ഇരിക്കുമ്പോഴേ മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുകയുള്ളൂവെന്ന് തമിഴ്‌നാട് മന്ത്രി ദുരൈ മുരുകന്‍. ബേബി ഡാമിന് താഴെ മൂന്നു മരങ്ങള്‍ വെട്ടിയാലേ ബാലപ്പെടുത്തല്‍ നടത്താന്‍ കഴിയൂ.
അതിനുള്ള അനുമതി കേരള സര്‍ക്കാര്‍ തരണമെന്നും തമിഴ് നാട് ഉദ്യോഗസ്ഥര്‍ക്ക് പോകാന്‍ സ്പീഡ് ബോട്ട് വാങ്ങാന്‍ നിര്‍ദേശിച്ചുവെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാറിനെക്കുറിച്ച് പറയാന്‍ ഇ പി എസിനും. ഒ പി എസിനും ധാര്‍മിക അവകാശം ഇല്ല.
വകുപ്പ് മന്ത്രി എന്ന നിലയില്‍ എല്ലാ ഡാമുകളും സന്ദര്‍ശിക്കുന്നത് പതിവാണെന്നും ബേബി ഡാം ബലപ്പെടുത്തിയ ശേഷം ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമെന്നും തമിഴ്‌നാട് മന്ത്രി ദുരൈ മുരുകന്‍ പറഞ്ഞു.