മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 141 അടി പിന്നിട്ടതോടെ രണ്ടാം ജാഗ്രതാ നിർദേശം നൽകി. അണക്കെട്ടിന്റെ സ്പിൽവേ ഷട്ടർ രാവിലെ എട്ടിന് തുറക്കും. വൃഷ്ടി പ്രദേശത്തെ കനത്ത മഴമൂലം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.38 അടിയായി ഉയർന്നു. ഇടുക്കി ഹൈറേഞ്ചിൽ രാത്രിയിൽ കനത്ത മഴ തുടരുകയായിരുന്നു.