മുല്ലപ്പെരിയാര്‍ വിഷയത്തിലെ തന്റെ ആശങ്ക സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.
ചിലര്‍ ഈ വിഷയത്തില്‍ തന്നെ വന്ന് കണ്ടിരുന്നു. അവര്‍ അവരുടെ ആശങ്ക രേഖപ്പെടുത്തി. അക്കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. അവര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ട് പഴയതാണെന്നത് യാഥാര്‍ത്ഥ്യമാണ്. അവിടെ പുതിയ ഡാം വേണം. പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ജല തര്‍ക്കങ്ങളില്‍ ശാശ്വത പരിഹാരമുണ്ടാക്കേണ്ടത് കോടതികളാണ്. തമിഴ്‌നാടുമായുള്ള ചര്‍ച്ചയില്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നമ്മളെപ്പോഴും നല്ലത് സംഭവിക്കുമെന്ന പ്രതീക്ഷയോടെ ഇരിക്കണം. വിവാദമായ ദത്തെടുക്കല്‍ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തിരുത്തല്‍ നടപടി തുടങ്ങിയെന്നാണ് തന്റെ അറിവെന്നും അദ്ദേഹം പ്രതികരിച്ചു.