മുംബൈ : കനത്ത മഴയെ തുടർന്ന് മുബൈയിൽ 3 നില കെട്ടിടം ഇടിഞ്ഞു സമീപത്തെ ഇരുനില കെട്ടിടത്തിലേക്ക് വീണുണ്ടായ അപകടത്തിൽ 8 കുട്ടികളുൾപ്പെടെ മരണം 12 ആയി.
മരണപ്പെട്ടവരിൽ ഒമ്പത് പേർ ഒരുമിച്ച് താമസിച്ചിരുന്ന സഹോദര കുടുംമ്പംഗങ്ങളായിരുന്നു. ഇരു നില കെട്ടിടത്തിലെ താമസക്കാരാണ് അപകടത്തിൽ പെട്ടവരിൽ ഏറെയും. ദൂരത്തിൽ ആറു പേർക്ക് പരിക്കേറ്റിട്ടുണ്ട്. മലാഡിനടുത്ത് മാൽവണിയിലാണ് സംഭവം. സർക്കാർ ഭൂമി കയ്യേറി നിർമിച്ചതാണ് കെട്ടിടങ്ങൾ എന്ന് പോലീസ് പറഞ്ഞു. ഗുണനിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള അശാസ്ത്രീയമായ നിർമാണമാണ് ദുരിതത്തിന് കാരണമെന്നും ആരോപണമുണ്ട്.
കഴിഞ്ഞ മാസം ടൗട്ടെ ചുഴലിക്കാറ്റിൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു.അറ്റകുറ്റപ്പണികൾ നടത്തിയിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നുവെന്നും പോലീസ് പറയുന്നു.കരാറുകാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കെട്ടിടം ഉടമക്കും കരാറുകാരനുമെതിരെ മനംപൂർവമല്ലാത്ത നരഹത്യക്കും പോലീസ് കേസെടുത്തു.