Spread the love
മുംബൈ ആഢംബര കപ്പൽ മയക്കുമരുന്ന് കേസ്; ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ നിരപരാധിയെന്ന് NCB

മുംബൈ ആഢംബര കപ്പൽ മയക്കുമരുന്ന് കേസ്; ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ നിരപരാധിയെന്ന് NCB. ലഹരിമരുന്ന് സംഘമായോ ലഹരിക്കടത്തിന്റെ ഗൂഢാലോചനയിലോ ആര്യൻ ഖാന് ബന്ധമുണ്ടെന്നതിന് തെളിവുകളില്ല. കപ്പലിൽ നിന്ന് ആര്യൻ ഖാനെ കസ്റ്റഡിയിലെടുക്കുമ്പോൾ കൈവശം ലഹരിമരുന്ന് ഉണ്ടായിരുന്നില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിനാണ് മുംബൈയിലെ ആഢംബര കപ്പലിൽ നടത്തിയ റെയ്ഡിൽ ആര്യൻ ഖാൻ അടക്കമുള്ളവരെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്തത്. ആര്യൻ ഖാനൊപ്പം അന്ന് 20 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മൂന്നാഴ്ച നീണ്ട ജയിൽവാസത്തിനു ശേഷമാണ് ബോംബെ ഹൈക്കോടതി ഒക്‌ടോബർ 28 ന് ആര്യൻ ഖാന് ജാമ്യം അനുവദിച്ചത്. ആര്യൻ ഖാന് വേണ്ടി ഒരു ലക്ഷം രൂപയുടെ ആൾ ജാമ്യം നിന്നത് ഷാരൂഖിന്റെ സഹതാരവും അടുത്ത സുഹൃത്തുമായ ജൂഹി ചൗളയാണ്.

ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ ആര്യൻ ഖാനെതിരെ തെളിവില്ലെന്ന് എൻ.സി.ബി. പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ചാറ്റുകൾ പരിശോധിച്ചതിൽ നിന്ന് രാജ്യാന്തര ലഹരി മരുന്ന് സംഘവുമായുള്ള ബന്ധം തെളിയിക്കാനായില്ലെന്നും ഗൂഢാലോചന വാദം നിലനിൽക്കില്ലെന്നും നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ കണ്ടെത്തിയിരുന്നു.

Leave a Reply