Spread the love

കാലം കടന്നു പോവുന്തോറും അമൂല്യമാകുന്ന ചില ഓര്‍മകളും അവശേഷിപ്പിക്കുകളുമുണ്ട്. അത്തരമൊരു ഓര്‍മയെ കുറിച്ച്‌ സംസാരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. മലയാളത്തിന്റെ ഇതിഹാസതാരം പ്രേംനസീറിന്റെ വിന്റേജ് കാറിന്റെ ചിത്രമാണ് മുരളി ഗോപി പരിചയപ്പെടുത്തുന്നത്. നീല നിറത്തിലുള്ള ഒരു മേഴ്സിഡസ് കാറാണ് ഇത്.

ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യത്തെ സൂപ്പര്‍ താരം എന്നു വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമാണ് പ്രേംനസീര്‍. നാടകത്തിലൂടെയാണ് നസീര്‍ തന്റെ കരിയര്‍ ആരംഭിച്ചത്. 1952 ല്‍ പുറത്തിറങ്ങിയ മരുമകള്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നസീര്‍ അധികം വൈകാതെ മലയാളത്തിലെ തിരക്കുള്ള താരമായി മാറി. 1950 കള്‍ മുതല്‍ 1989ല്‍ മരിക്കുന്നതു വരെ മലയാളസിനിമയില്‍ പ്രേംനസീര്‍ കാത്തുസൂക്ഷിച്ച സൂപ്പര്‍താരപദവി മറ്റാര്‍ക്കും അവകാശപ്പെടാനാവില്ല.

പത്മഭൂഷന്‍, പത്മശ്രീ തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ പ്രേംനസീറിന്റെ പേരില്‍ രണ്ടു ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകളും ഉണ്ട്. 520 സിനിമകളില്‍ നായകനായി അഭിനയിച്ചതിന്റെ പേരിലുള്ളതാണ് ഒരു റെക്കോര്‍ഡ്, മറ്റൊന്ന് 130 സിനിമകളില്‍ ഒരേ നായികയ്ക്ക് (ഷീല) ഒപ്പം അഭിനയിച്ചതിന്റെ പേരിലുള്ളതും. കരിയറില്‍ ഏതാണ്ട് എണ്‍പതോളം നായികമാരുടെ നായകനായി പ്രേംനസീര്‍ വേഷമിട്ടുണ്ട്. ഒരു വര്‍ഷം 30 സിനിമകളില്‍ വരെ അഭിനയിച്ച നായകന്‍ എന്ന വിശേഷണവും പ്രേംനസീറിനു സ്വന്തം.

Leave a Reply