Spread the love

കോഴിക്കോട്∙ തൃശൂര്‍ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതികരിക്കാതെ കെ.മുരളീധരന്‍. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ട് പ്രതികരിക്കാമെന്നാണ് മുരളീധരന്റെ നിലപാട്. കോഴിക്കോട്ടെ വീട്ടിലെത്തിയ മാധ്യമങ്ങളോട് അദ്ദേഹം സംസാരിച്ചില്ല. തൃശൂരിൽ മത്സരിക്കണമെന്ന പാർട്ടി നിർദ്ദേശത്തോട് അദ്ദേഹത്തിന് എതിർപ്പുണ്ടെന്നാണ് സൂചന. പാർട്ടി നിർ‌ബന്ധിച്ചാൽ മുരളീധരൻ തൃശൂരിൽ തന്നെ മത്സരിക്കാൻ തയാറായേക്കും.

ഔദ്യോഗിക പ്രഖ്യാപനം വരട്ടെയെന്നാണ് ഷാഫി പറമ്പിലിന്റെയും നിലപാട്. ഷാഫി വടകരയിൽ മത്സരിച്ച് വിജയിച്ചാൽ നിയമസഭാ തിരഞ്ഞെടപ്പിൽ പാലക്കാട് ജയിച്ചുകയറുകയെന്നത് കോൺഗ്രസിനെ സംബന്ധിച്ച് ദുഷ്കരമാണ്.

പത്മജ വേണുഗോപാലിന്റെ ബിജെപിയിലേക്കുള്ള ചുവടുമാറ്റത്തിന് പിന്നാലെയാണ് തൃശൂരിൽ കോൺഗ്രസിന്റെ സര്‍പ്രൈസ് സ്ഥാനാർഥിയായി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയോഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ കെ.മുരളീധരന്റെ പേര് നിർദേശിക്കുന്നത്. ഷാഫി പറമ്പിൽ വടകരയിലും കെ.സി.വേണുഗോപാൽ ആലപ്പുഴയിലും മത്സരിക്കുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. രാഹുൽ ഗാന്ധി വയനാട്ടിലും കെ.സുധാകരൻ കണ്ണൂരിലുമാകും മത്സരിക്കുക. സ്ഥാനാർഥികളെ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.

Leave a Reply