
കോളേജിൽ വിദ്യാർത്ഥിനിയെ അരുംകൊല ചെയ്തു
പാലാ സെന്റ് തോമസ് കോളേജിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി.
കൊല്ലപ്പെട്ടത് വൈക്കം കളപുരക്കൽ നിധിന മോൾ (22) ആണ്. കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജു ആണ് കൊലപാതകി. ഇയാളെ അറസ്റ്റ് ചെയ്തതായാണ് വിവരം.
പ്രണയാഭ്യർഥന നിരസിച്ചതാണ് കൊലപാതക കാരണം. കോളേജിന് പുറത്ത് സഹപാഠികളുമായി സംസാരിച്ചിരിക്കുമ്പോൾ ആണ് ആക്രമണം ഉണ്ടായത്. പോലീസ് സ്‌ഥലത്തെത്തി നടപടികൾ സ്വീകരിക്കുന്നു.