കൊലക്കേസ് പ്രതി പോലീസ് വാനിനുള്ളില്‍ ഇരുന്ന് ജന്മദിന കേക്ക് മുറിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഉല്ലാസ്നഗറിലാണ് സംഭവം.
കോടതിയിലെത്തിച്ച പ്രതിയാണ് ഗുണ്ടാസംഘം നല്‍കിയ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ അനുനായികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടു. ജയിലിലായിരുന്ന പ്രതിയെ കേസുമായി ബന്ധപ്പെട്ട് കല്യാണിലെ കോടതിയിലേക്ക് കൊണ്ടുവന്നപ്പോഴാണ് സംഭവം. ഉല്ലാസ് നഗര്‍ നിവാസിയായ റോഷന്‍ ഝാ ഗുണ്ടാസംഘത്തിലെ പ്രധാനിയാണ്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതകം, കൊലപാതകശ്രമം, കൊള്ളയടിക്കല്‍ തുടങ്ങി നിരവധി കേസുകളിലും ഇയാള്‍ പ്രതിയാണ്.