ദുബായ്: യുഎഇയിൽ മലയാളികളുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിൽ പട്ടാപ്പകൽ ആളുകൾ നോക്കി നിൽക്കെ യുവാവിനെ കുത്തി കൊലപ്പെടുത്തി.
കൊലക്കു ശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ സംഭവസ്ഥലത്തു തന്നെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ ആയിരുന്നു സംഭവം. ദെയ്റ നായി നായിഫ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സൂപ്പർമാർക്കറ്റിൽ വെച്ചായിരുന്നു സംഭവം.അറബ് വംശജനായ പ്രതി സ്വന്തം നാട്ടുകാരനായ യുവാവിനെ ഒന്നിലേറെ പ്രാവശ്യം കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. യുവാവ് സംഭവസ്ഥലത്തുതന്നെ ചോര വാർന്ന് മരിച്ചു. ഇരുവരും ഒന്നിച്ചായിരുന്നു സൂപ്പർമാർക്കറ്റിൽ എത്തിയത്.
പിന്നീട് കൊല്ലപ്പെട്ടയാൾ പുറത്തിറങ്ങാനായി നടക്കുമ്പോഴാണ് പ്രതി ശരീരത്തിൻറെ പിൻഭാഗത്ത് ഒന്നിലേറെ പ്രാവശ്യം കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.ആളുകൾ നോക്കി നിൽക്കുകയായിരുന്നു സംഭവം. ഇതേസമയം,പെട്രോളിങ്ങിനിറങ്ങിയ പോലീസുകാർ സംഭവസ്ഥലത്ത് ആൾക്കൂട്ടം കണ്ട് ചെന്ന് നോക്കിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്.എന്നാൽ കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പോലീസ് തന്ത്രപ്പൂർവം അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയെ അറസ്റ് ചെയ്ത പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കൊലയ്ക്ക് ശേഷം പ്രതിയെ പ്രശ്നങ്ങളൊന്നുമില്ലാതെ അറസ്റ്റ് ചെയ്യാനായത് പോലീസിന്റെ വിജയമാണെന്ന് ദുബായ് പോലീസ് അവൻ പറഞ്ഞു. അറസ്റ്റിന് നേതൃത്വം നൽകി കോർപറൽ അബ്ദുല്ല അൽ ഹൊസാനി, പോലീസുകാരൻ അബ്ദുല്ല നൂർ അൽ എന്നിവരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.