Spread the love

സിനിമയിൽ കാണിക്കുന്ന വയലൻസ് പൊതു സമൂഹത്തെയും ബാധിക്കുന്നുണ്ടോ എന്ന ഗൗരവമേറിയ ചർച്ചയിലാണ് പൊതുസമൂഹവും സോഷ്യൽ മീഡിയയും. മനസാക്ഷിയെ പോലും ഞെട്ടിക്കുന്ന രീതിയിൽ കൊലപാതകങ്ങളും അക്രമ പരമ്പരകളും സമൂഹത്തിൽ പെരുകുന്ന പശ്ചാത്തലത്തിലാണ് ചർച്ചകൾ സജീവമാകുന്നത്.

സിനിമ വളരെയധികം സ്വാധീനമുള്ള ഒരു പൊതു മാധ്യമം ആണെന്നും അത് ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തിലും ദൈനംദിന ജീവിതത്തിലുമൊക്കെ വലിയ പങ്കു വഹിക്കുന്നുണ്ട് എന്ന തരത്തിലുമുള്ള പലതരം ചർച്ച പുരോഗമിക്കവേ തന്റെ അഭിപ്രായം വ്യക്തമാക്കി സംവിധായകൻ ബ്ലെസി.

“കൊലപാതകങ്ങളും ചിതറിപ്പോയ ശരീരങ്ങളും നാം സിനിമയിൽ കാണുന്നു. ഇത്തരത്തിലുള്ള അനുഭവങ്ങളിലൂടെ നമ്മൾ നിരന്തരമായി യാത്ര ചെയ്യുമ്പോൾ മാനസികമായി ഒരുപാട് പ്രയാസങ്ങൾ ചിലർക്ക് ഉണ്ടാവാം. പക്ഷേ, ചിലർ വിജയം പോലെ ത്രില്ലടിപ്പിക്കുന്ന അവസ്ഥയിലേക്കാണ് പോകുന്നത്. ഇത് സിനിമയിൽ മാത്രമല്ല, വീഡിയോ ​ഗെയിമുകളിലും കാണാൻ കഴിയും. കഴിഞ്ഞ 15 വർഷത്തെ കാര്യം നോക്കിയാൽ മതി. പണ്ട് കുട്ടികൾക്ക് അമ്പും വില്ലുമൊക്കെയാണ് വാങ്ങി കൊടുക്കുന്നത്. എന്നാൽ ഇന്ന് തോക്കുകളാണ് അവരുടെ കളിപ്പാട്ടങ്ങൾ”.

നമ്മുടെ നാട്ടിൽ സെൻസർ ചെയ്ത സിനിമകൾ കുട്ടികൾ കാണുന്നതിൽ വലിയ വിലക്ക് ഉള്ളതായി കണ്ടിട്ടില്ല. എന്നാൽ ​ഗൾഫ് രാജ്യങ്ങളിൽ ഇത്തരം സിനിമകൾ കുട്ടികളെ കാണിക്കാറില്ലെന്നും ബ്ലെസി പറഞ്ഞു.

Leave a Reply