Spread the love

തി​രു​വ​ന​ന്ത​പു​രം: സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ മു​ര​ളി സി​താ​ര(65)​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി.വ​ട്ടി​യൂ​ര്‍​കാ​വി​ലെ വീ​ട്ടി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.ഇന്നലെ വൈകീട്ട് മൂന്നിനാണ് വീട്ടിലെ ഫാനിൽ തൂങ്ങിയ നിലയിൽ മുരളിയെ കണ്ടെത്തിയത്.

അ​ക​ത്ത് നി​ന്നും പൂ​ട്ടി​യ മു​റി തു​റ​ക്കാ​തെ വ​ന്ന​പ്പോ​ള്‍ മ​ക​ന്‍ എ​ത്തി വാ​തി​ല്‍ ച​വി​ട്ടി തു​റ​ന്ന​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ന് വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്‌​ക​രി​ക്കും.

ആ​കാ​ശ​വാ​ണി​യി​ല്‍ സീ​നി​യ​ര്‍ മ്യൂ​സി​ക് ക​മ്പോ​സ​റാ​യി​രു​ന്നു മു​ര​ളി.90കളിൽ ഒട്ടേറെ ഹിറ്റ് ചലച്ചിത്ര ഗാനങ്ങൾക്ക് സംഗീതം നൽകി. ആകാശവാണിയിൽ ആയിരത്തിലധികം ഗാനങ്ങൾക്ക് ഈണം നൽകിയിട്ടുണ്ട് .

Leave a Reply