Spread the love
വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്.സിക്ക് വിടുന്നതിനെതിരെ മുസ്ലീം ലീഗ്

വഖഫ് ബോർഡ് നിയമനവിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുസ്ലീം സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. വിഷയം ചർച്ച ചെയ്യാൻ നവംബർ 22-ന് വിവിധ മുസ്ലീംസംഘടനകളുടെ നേതൃയോഗം കോഴിക്കോട് വച്ചു ചേരുമെന്നു അറിയിച്ചു. മുസ്ലീം സൂഹത്തിന് എതിരാകുന്ന നിയമമാകും വഖഫ് നിയമനങ്ങളുമെന്നും ഇതൊഴിവാക്കാൻ ദേവസ്വത്തിൽ ഉണ്ടാക്കിയതു പോലെ വഖഫിലും പ്രത്യക റിക്രൂട്ടിങ് ഏജൻസിയെ നിയമിക്കാത്തത് എന്തുകൊണ്ടാണെന്നും പിഎംഎ സലാം ചോദിച്ചു. റിക്രൂട്ടിംഗ് പിഎസ്.സി വഴിയാകുബോൾ മറ്റു മതസ്ഥർക്ക് കൂടി മുസ്ലീം ആരാധനാലയങ്ങളിൽ നിയമനം നൽകേണ്ടി വരുമെന്നും പിഎംഎ സലാം പറഞ്ഞു. ദേവസ്വം നിയമനങ്ങൾ പിഎസ് സിക്ക് വിടാതെ വഖഫ് നിയമനങ്ങൾ മാത്രം വിടുന്നത് ഇരട്ടത്താപ്പാണെന്നും ആരോപിച്ചു. മുസ്ലീം സമുദായത്തിന്റെ കൂടി വോട്ടു വാങ്ങി അധികാരത്തിലേറിയ ശേഷമാണ് മുസ്ലീം വിരോധം സർക്കാർ കാണിക്കുന്നതെന്ന് പിഎംഎ സലാം ആരോപിച്ചു. വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ കഴിഞ്ഞ ദിവസമാണ് നിയമസഭ പാസാക്കിയത്. വഖഫ് ബോര്‍ഡിന്‍റെ ആവശ്യപ്രകാരമാണ് ബില്ലെന്ന് മന്ത്രി സഭയിൽ വിശദീകരിച്ചിരുന്നു

Leave a Reply