
ഇന്ന് നബിദിനം. ഇസ്ലാം മതപ്രവാചകന്‍ മുഹമ്മദ് നബിയുടെ 1496 ആം ജന്മദിനം ആഘോഷിക്കുകയാണ് വിശ്വാസികള്‍. പള്ളികളിലും മദ്രസകളിലും കോവിഡ് നിയന്ത്രണങ്ങളോടെയാണ് നബിദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. നബിദിനം പ്രമാണിച്ച് ഇന്ന് സംസ്ഥാനത്ത് പൊതുഅവധിയാണ്. ക്രിസ്തുവര്‍ഷം 571ല്‍ മക്കയിലാണ് മുഹമ്മദ് നബി ജനിച്ചത്. ഹിജ്റ വര്‍ഷ പ്രകാരം റബീളല്‍ അവ്വല്‍മാസം 12-നാണ് പ്രവാചകന്റെ ജന്മദിനം.
പുലര്‍ച്ചെ പ്രവാചക കീര്‍ത്തനങ്ങള്‍ ആലപിക്കും. കുട്ടികളെ സംഘടിപ്പിച്ചുള്ള നബിദിന റാലികള്‍ കോവിഡ് സാഹചര്യത്തില്‍ ഒഴിവാക്കിയിരിക്കയാണ്. മുഹമ്മദ് നബി പകര്‍ന്ന മാനവികതയുടേയും സമത്വത്തിന്റേയും മഹദ് സന്ദേശങ്ങള്‍ ഉള്‍കൊള്ളാനും പങ്കു വയ്ക്കാനും നമുക്ക് സാധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നബിദിന സന്ദേശത്തില്‍ പറഞ്ഞു.