തിരുവനന്തപുരം ∙ സംസ്ഥാനത്ത് മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് നിർത്തിവച്ചു. സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിനും (എൻഐസി) ഐടി മിഷനും കൂടുതൽ സമയം വേണ്ടിവരുന്നതിനാലാണ് ഇതെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. റേഷൻ വിതരണം എല്ലാ കാർഡുകാർക്കും സാധാരണ നിലയിൽ നടക്കുമെന്നും മന്ത്രി പറഞ്ഞു.
സാങ്കേതിക തകരാർ പൂർണമായി പരിഹരിച്ചതായി എൻഐസിയും ഐടി മിഷനും അറിയിച്ചശേഷം മാത്രമേ മസ്റ്ററിങ് പുനരാരംഭിക്കൂ. മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങൾക്കും മസ്റ്ററിങ് ചെയ്യുന്നതിനാവശ്യമായ സമയവും സൗകര്യവും ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.