Spread the love

ന്റെ പ്രതിശ്രുതവധുവും നടിയുമായ സായ് ധൻസികയുടെ പിറന്നാൾ ആഘോഷിച്ച് നടൻ വിശാൽ. പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ ധൻസിക തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. വിശാൽ ഒരുക്കിയ പിറന്നാൾ സർപ്രൈസിൽ അതീവ സന്തോഷവതിയായ താരത്തെ വിഡിയോയിൽ കാണാം. ഒരു റെസ്റ്റോറന്റിൽ വെച്ചായിരുന്നു ധൻസികയുടെ പിറന്നാളാഘോഷം.

പിറന്നാളാശംസകൾ എന്നെഴുതിയ കെയ്ക്കിനു മുന്നിലിരിക്കുന്ന ധൻസികയേയാണ് വീഡിയോയിൽ കാണാനാവുക. ധൻസികയുടെ പിറകിലായി മുത്തുക്കുടയുമായി മറ്റൊരാളുമുണ്ട്. വിശാലും സമീപത്തുണ്ടായിരുന്നു. ധൻസിക കെയ്ക്ക് മുറിക്കുമ്പോൾ പിന്നിലുള്ളയാൾ മുത്തുക്കുട പതിയെ കറക്കുകയാണ്. കെയ്ക്കിന്റെ ആദ്യ കഷണം വിശാലിനാണ് ധൻസിക നൽകുന്നത്. ‘ഒടുവിൽ നിങ്ങൾ എന്നെക്കൊണ്ട് കെയ്ക്ക് കട്ട് ചെയ്യിച്ചു’ എന്നാണ് ധൻസിക വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു വിശാലിന്റെയും ധൻസികയുടേയും വിവാഹനിശ്ചയം. വിശാലിന്റെ ജന്മദിനംകൂടിയായിരുന്നു അന്ന്. ‘എന്റെ ജന്മദിനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എനിക്ക് ആശംസകളും ആശീര്‍വാദങ്ങളും ചൊരിഞ്ഞ എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി. സായ് ധന്‍സികയ്‌ക്കൊപ്പം എന്റെ വിവാഹനിശ്ചയം ഇന്ന് നടന്നു എന്ന സന്തോഷവാര്‍ത്ത സന്തോഷപൂര്‍വം അറിയിക്കുന്നു. എല്ലാവരുടേയും അനുഗ്രഹം തേടുന്നു.’ -ഇതാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് വിശാല്‍ കുറിച്ചത്.

സായ് ധന്‍സിക പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ‘യോഗി ഡാ’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍- ഓഡിയോ ലോഞ്ചിലാണ് ഇരുവരും വിവാഹക്കാര്യം വെളിപ്പെടുത്തിയത്. വിശാല്‍ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു. 15 വര്‍ഷത്തോളമായി തങ്ങള്‍ സുഹൃത്തുക്കളാണെന്ന് സായ് ധന്‍സിക അന്ന് പറഞ്ഞിരുന്നു.

Leave a Reply