Spread the love


മരം മുറി :സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.

കൊച്ചി : പട്ടയ ഭൂമിയിൽ നിന്ന് വൻതോതിൽ മരങ്ങൾ മുറിച്ചു കടത്തിയ കേസുകളുടെ അന്വേഷണത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വനം കേസുകളും ക്രിമിനൽ കുറ്റകൃത്യങ്ങളുമുപ്പെടെ 701 കേസുകൾ ഉണ്ടായിട്ടും ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാത്തത് സർക്കാരിൻറെ നിഷ്ക്രിയത്വം ആണെന്ന് കോടതി കുറ്റപ്പെടുത്തി. അറസ്റ്റ് നടപടികൾ ഉൾപ്പെടെ അന്വേഷണം സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. പട്ടയഭൂമിയിൽ മരം മുറി അനുവദിച്ചതിനെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു തൃശ്ശൂരിലെ പൊതുപ്രവർത്തകനായ ജോർജ് വട്ടുകുളം നൽകിയ ഹർജിയിലാണു ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിമർശനം.
അന്വേഷണം ശരിയായ ദിശയിലല്ല പ്രതികളുമായി ഒത്തുകളിക്കുകയാണെന്ന് പറയേണ്ടി വരുമെന്ന് കോടതി വാക്കാൽ പരാമർശിച്ചു.എത്ര കേസുകൾ രജിസ്റ്റർ ചെയ്തു, കേസിൽ ഉൾപ്പെട്ട കുറ്റകൃത്യങ്ങൾ എന്തെല്ലാം, എത്ര കേസിൽ അറസ്റ്റ് ഉണ്ടായി എന്നതുൾപ്പെടെയുള്ള എല്ലാ വിവരങ്ങളും സർക്കാർ അറിയിക്കണം.2020 മാർച്ച് മുതൽ 14. 41 കോടി രൂപയുടെ മരങ്ങൾ മുറിച്ച് കടത്തിയതിന്റെ പേരിൽ ക്രിമിനൽ കേസുകളും 296 വനം കേസുകളും രജിസ്റ്റർ ചെയ്തുവെന്ന് അന്വേഷണ തലവനായ എഡിജിപി റിപ്പോർട്ട് നൽകിയിരുന്നു.എന്നിട്ട് ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണ് കോടതി ചോദിച്ചു. പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നുവെന്നും ഒരു പ്രതിക്ക് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നുവെന്നും സർക്കാരിനുവേണ്ടി അഡ്വക്കേറ്റ് ജനറൽ വിശദീകരിച്ചു.കോവിഡ് സാഹചര്യവും പ്രതികളെ പിടികൂടാൻ തടസ്സമായി എന്ന് സർക്കാർ പറഞ്ഞു.ഒരാൾക്ക് ജാമ്യം ലഭിച്ചു എന്ന പേരിൽ മറ്റുള്ളവരുടെ അറസ്റ്റ് വൈകിപ്പിക്കുന്നത് ശരിയല്ല. പ്രതികൾ പുറത്തു നിൽക്കുന്ന തെളിവ് നശിപ്പിക്കാൻ ഇടയാക്കുമെന്നും കോടതി പറഞ്ഞു. ഓഗസ്റ്റ് നാലിന് കേസ് വീണ്ടും പരിഗണിക്കും.

Leave a Reply