
സില്‍വര്‍ലൈന്‍ സംവാദത്തിനിടയിലും കണ്ണൂര്‍ മുഴുപ്പിലങ്ങാട് പ്രദേശത്ത് ജനവാസ മേഖലയിൽ കെ റെയില്‍ കല്ലിടല്‍. വീട്ടുകാര്‍ സ്ഥലത്തില്ലെന്നും അതിനാല്‍ കല്ലിടാന്‍ അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. സര്‍വ്വേ നമ്പറുകള്‍ മാത്രമാണുള്ളതെന്നും മുന്‍കൂട്ടി അറിയിച്ച് സര്‍വ്വേ നടത്താനുള്ള സാഹചര്യമല്ല ഉള്ളതെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. അനുവദിക്കാതെ വന്നപ്പോൾ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി കല്ലിട്ടു. കെ റെയില്‍ സംഘടിപ്പിക്കുന്ന സില്‍വര്‍ലൈന്‍ സംവാദം ഹോട്ടല്‍ താജ് വിവാന്തയില്‍ ആരംഭിച്ചു.